ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ മൂന്നാം തരംഗം; കോവിഡ് രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ​ഗവേഷകർ 

കോ​വി​ഡ്​ ആ​ർ വാ​ല്യു​വിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ഠ​നം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നിലവിലെ കോവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐടിയിലെ ഗവേഷകർ. ഫെ​ബ്രു​വ​രി ഒ​ന്നി​നും 15നും ​ഇ​ട​ക്ക്​ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്നാണ് പഠന റിപ്പോർട്ട്. കോ​വി​ഡ്​ ആ​ർ വാ​ല്യു​വിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ഠ​നം. 

പ​ക​ർ​ച്ച വ്യാ​പ​ന സാ​ധ്യ​ത, സ​മ്പ​ർ​ക്ക പ​ട്ടി​ക, രോ​ഗം പ​ക​രാ​നു​ള്ള ഇ​ട​വേ​ള എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് ആർ വാല്യു നിർണയിക്കുന്നത്. ആർ വാല്യു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. അതായത് കോവിഡ് പിടിപെട്ട ഒരാളിൽ നിന്ന് മറ്റു നാല് പേർക്കു കൂടി വൈറസ് പിടിപെടാം. 

കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തിൽ പോലും ആർ വാല്യു 1.69 ആയിരുന്നു. ഡിസംബർ അവസാനവാരം രാജ്യത്ത് ആർ വാല്യു 2.69 ആയിരുന്നു. ഐഐ​ടി ഗണിതശാസ്ത്ര​ വി​ഭാ​ഗ​വും സെ​ൻറ​ർ ഓ​ഫ്​ എ​ക്സ​ല​ൻ​സ്​ ഫോ​ർ ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ മാ​ത്ത​മാ​റ്റി​ക്സ്​ ആ​ൻ​ഡ്​ ഡേ​റ്റ സ​യ​ൻ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​ഗ​മ​നം. വരുംദിവസങ്ങൾ നിർണായകമാണെന്നും നിയന്ത്രണ നടപടികൾ കർശനമാക്കിയാൽ ആർ വാല്യു വീണ്ടും കുറയ്ക്കാൻ കഴിയുമെന്നും ​ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫസർ ഡോ. ജയന്ത് ഝാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com