മൊബൈലും തട്ടിപ്പറിച്ച് കള്ളൻ കടന്നു, ചേയ്സ് ചെയ്ത് പിടിച്ച് എസ്ഐ, വൈറലായ് 'സിനിമാ സ്റ്റൈൽ' കള്ളനെ പിടുത്തം; വിഡിയോ

മൊബൈലും മോഷ്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ ചേയ്സ് ചെയ്ത് പിടിച്ച് കയ്യടി നേടുകയാണ് അസി. റിസർവ് പൊലീസ് എസ്‌ഐ വരുൺ ആൽവ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മം​ഗളൂരു; സിനിമാ സ്റ്റൈലിലുള്ള ഒരു കള്ളനെ പിടുത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മൊബൈലും മോഷ്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ ചേയ്സ് ചെയ്ത് പിടിച്ച് കയ്യടി നേടുകയാണ് അസി. റിസർവ് പൊലീസ് എസ്‌ഐ വരുൺ ആൽവ. മം​ഗളൂരുവിലാണ് സിനിമാ സ്റ്റൈൽ സംഭവം അരങ്ങേറിയത്. 

ഉറങ്ങിക്കിടന്ന ആളുടെ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം

തെരുവിൽ ഉറങ്ങിക്കിടന്ന ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഓടിയ നീർമാർഗ ഫൽദാനെയിലെ ഹരീഷ് പൂജാരിയെ (32) വരുൺ ആൽവ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ നഗരമധ്യത്തിലെ നെഹ്‌റു മൈതാനി പരിസരത്താണു സംഭവം. മൈതാനിക്കു സമീപം ഉറങ്ങുകയായിരുന്ന തൊഴിലാളിയായ രാജസ്ഥാൻ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളയുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.

വിഡിയോ വൈറൽ

ഗ്രാനൈറ്റ് തൊഴിലാളിയായിരുന്ന പ്രേം നാരായൺ യോഗിയുടെതായിരുന്നു ഫോൺ.  ഫോണും തട്ടിപ്പറിച്ചു കടന്നുകളയാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പ്രേം നാരായൺ പിന്തുടർന്നു. ഇതു ശ്രദ്ധയിൽപ്പെട്ട വരുൺ ഇവരെ പിന്തുടരുകയും ഹരീഷ് പൂജാരിയെ കീഴ്‌പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുവയ്ക്കുകയുമായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അത്താവറിലെ ഷമന്തിനെയും (20) പിന്നാലെ പിടികൂടി. മറ്റൊരു പ്രതി രാജേഷ് കടന്നുകളഞ്ഞു. ഒട്ടേറെ പിടിച്ചുപറി - മോഷണക്കേസുകളിൽ പ്രതികളാണ് ഇവരെന്നു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ അറിയിച്ചു. എസ്ഐയുടെ ചേസിങ് വൈറലായതോടെ വരുൺ ആൽവയ്ക്കും സംഘത്തിനും പൊലീസ് കമ്മിഷണർ 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com