'ദൈവത്തിന്റെ അവതാരം'; മൂന്ന് കണ്ണുകളുള്ള പശുക്കുട്ടി; കാണാനായി ആളുകള്‍ ക്യൂവില്‍

പശുക്കുട്ടിയുടെ നെറ്റിയുടെ മധ്യത്തില്‍ ഒരു അധിക കണ്ണും മൂക്കിന് നാല് ദ്വാരങ്ങളും ഉണ്ട്.
മൂന്ന് കണ്ണുമായി ജനിച്ച പശുക്കുട്ടി
മൂന്ന് കണ്ണുമായി ജനിച്ച പശുക്കുട്ടി

റായ്പൂര്‍: മൂന്ന് കണ്ണുകളും നാല് ദ്വരങ്ങളുള്ള മൂക്കുകളുമുള്ള പശുക്കുട്ടി പിറന്നു. ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവിലെ ഒരു കര്‍ഷകന്റെ വീട്ടിലാണ് ആപൂര്‍വ പശുക്കുട്ടി പിറന്നത്. ഇതിനെ കാണുന്നതിനായി നൂറ് കണിക്കാനാളുകളാണ് കര്‍ഷകന്റെ വീട്ടിലെത്തുന്നത്.

ഈ പശുക്കുട്ടി ദൈവത്തിന്റെ അവതാരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനുവരി 13നാണ് നവഗാവ് ലോധി ഗ്രാമത്തിലെ കര്‍ഷകനായ ഹേമന്ത് ചന്ദേലിന്റെ വീട്ടീല്‍ പശുക്കുട്ടി പിറന്നത്.

പശുക്കുട്ടിയുടെ നെറ്റിയുടെ മധ്യത്തില്‍ ഒരു അധിക കണ്ണും മൂക്കിന് നാല് ദ്വാരങ്ങളും ഉണ്ട്. നാവിന് സാധാരണ പശുക്കിടങ്ങാളെക്കാള്‍ അധികവലിപ്പമുണ്ടെന്നും നാവിന് അധികനീളമുള്ളതിനാല്‍ അത് പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടുന്നതായും കര്‍ഷകനായ ചന്ദേല്‍ പറയുന്നു.പശുക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു. 

പശുവിന്റെ ആദ്യപ്രസവത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നെന്നും അതെല്ലാം സാധാരണപോലെയായിരുന്നു. 'അപൂര്‍വ ശരീരഘടനയോടെ ജനിച്ച പശുക്കുട്ടി എല്ലാവരേയും അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ അവതാരം വീട്ടില്‍ ജനിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അപൂര്‍വ പശുക്കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ, സമീപ ഗ്രാമങ്ങളിലും മറ്റുമുള്ളവര്‍ ചന്ദേലിന്റെ വീട്ടിലെത്തുകയും പശുക്കുട്ടിയെ ശിവന്റെ അവതാരമായി ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. പലരും പശുക്കുട്ടിക്ക് പൂവും തേങ്ങയും നല്‍കുകയും ചെയ്യുന്നു. 

ഭ്രൂണത്തിന്റെ അസാധാരണമായ വളര്‍ച്ച മൂലമാണ് ഇത്തരം കേസുകള്‍ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ഒരു അത്ഭുതമല്ലെന്നും ഇത്തരം പശുക്കുട്ടികള്‍ക്ക് പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും സ്വകാര്യ വെറ്ററിനറി പ്രാക്ടീഷണറായ കമലേഷ് ചൗധരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com