ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്
വിജയ് റാവത്തിനെ പുഷകര്‍ ധാമി സ്വീകരിക്കുന്നു/ട്വിറ്റര്‍
വിജയ് റാവത്തിനെ പുഷകര്‍ ധാമി സ്വീകരിക്കുന്നു/ട്വിറ്റര്‍


ന്യൂഡല്‍ഹി: അന്തരിച്ച സംയുക സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന്‍ റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്. വിജയ് റാവത്ത് ബിജെപി സ്ഥാനാര്‍ത്ഥി യായേക്കുമെന്ന് വാര്‍ത്താ ഓഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ഡിസംബര്‍ എട്ടിനാണ് സംയുക്ത സൈനിക മേധാവിയും ഭാര്യയും 11 സൈനികരും തമിഴ്‌നാട്ടില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. 
തന്റെ പിതാവും ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നയാളാണെന്ന് വിജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിരമിച്ച ശേഷവും രാജ്യത്തിന് വേണ്ടി സേവിക്കാന്‍ ബിപിന്‍ റാവത്തിന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് വിജയ് റാവത്തിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com