പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടിപിആര്‍ 14നും താഴെ; രോഗവ്യാപനം കുറയുന്നു; ഇന്നലെ 2,35,532 പേര്‍ക്കു കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നല്‍കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നല്‍കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്. ഇന്നലെ പരിശോധിച്ചവരില്‍ 13.39 ശതമാനം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 871 പേര്‍ ഇന്നലെ മരിച്ചു. 3,35,939 പ രോണ് രോഗമുക്തി നേടിയത്. 

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായ 20,04,333 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,65,04,87,260 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നതായാണ് കണക്കുകള്‍. കര്‍ണാടകയില്‍ ഇന്നലെ 31,198 പേര്‍ക്കാണ് കോവിഡ്. മഹാരാഷ്ട്രയില്‍ 24,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ 20.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. നിലവില്‍ 2,88,767 പേരാണ് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയില്‍ ഇന്നലെ 45,648 പേര്‍ക്കാണ് രോഗ മുക്തി. 103 പേര്‍ മരിച്ചു. നിലവില്‍ 2,66,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com