പരസ്യം ലഭിക്കാൻ യോഗി ആദിത്യനാഥിന്റെ പേരിൽ ഇമെയിൽ ഐഡി, വ്യാജ ഒപ്പും; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ 

പ്രാദേശിക പത്രത്തിനായി പരസ്യം തേടിയാണ് ഇയാൾ മെയിലുകൾ അയച്ചത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയ കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ ജോലിചെയ്യുന്ന മനോജ് കുമാർ ആണ് അറസ്റ്റിലായത്. യോഗി ആദിത്യനാഥിന്റെ പേരിൽ ഇമെയിൽ ഐഡി ഉണ്ടാക്കുകയും വ്യാജ ഒപ്പിട്ട് സ്വന്തം പത്രത്തിന്റെ പ്രചാരണത്തിനായി ഉപയോ​ഗിക്കുകയുമായിരുന്നു ഇയാൾ. 

മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെടുന്നതാണെന്ന് വ്യാജ ഐഡി ഉപയോഗിച്ച് നിരവധി ഇമെയിലുകൾ പ്രതി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പോലുള്ള  പൊതുമേഖലാ കമ്പനികൾക്കും അയച്ചു. തന്റെ പ്രാദേശിക പത്രത്തിനായി പരസ്യം തേടിയാണ് ഇയാൾ മെയിലുകൾ അയച്ചത്. കത്തുകളിൽ യോഗിയുടെ വ്യാജ ഒപ്പുകൾ ചേർത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com