നിയന്ത്രണം നഷ്ടപ്പെട്ട ഇലക്ട്രിക് ബസ് പാഞ്ഞുകയറി, ആറുപേര്‍ക്ക് ദാരുണാന്ത്യം, ഒന്‍പതുപേരുടെ നില ഗുരുതരം- വീഡിയോ 

ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇലക്ട്രിക് ബസ് കയറിയിറങ്ങി ആറു പേര്‍ക്ക് ദാരുണാന്ത്യം
നിയന്ത്രണം നഷ്ടപ്പെട്ട ഇലക്ട്രിക് ബസ് ട്രക്കില്‍ ഇടിച്ചുകയറിയ നിലയില്‍
നിയന്ത്രണം നഷ്ടപ്പെട്ട ഇലക്ട്രിക് ബസ് ട്രക്കില്‍ ഇടിച്ചുകയറിയ നിലയില്‍

കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇലക്ട്രിക് ബസ് കയറിയിറങ്ങി ആറു പേര്‍ക്ക് ദാരുണാന്ത്യം. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒന്‍പതുപേരുടെ നില ഗുരുതരമെന്നാണ്് റിപ്പോര്‍ട്ട്.

കാന്‍പൂരില്‍ ടാറ്റ് മില്‍ ക്രോസ് റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിരവധി വാഹനങ്ങളാണ് ഇടിച്ചുതെറിപ്പിച്ചത്. റോഡില്‍ കാഴ്ചക്കാരായി നിന്നവരുടെ ഇടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. മൂന്ന് കാറുകളും നിരവധി ബൈക്കുകളും പൂര്‍ണമായി നശിച്ചു. 

ട്രാഫിക് ബൂത്തും ഇടിച്ചുതെറിപ്പിച്ച ബസ് ട്രക്കില്‍ ഇടിച്ച്  നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക്ക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഖേദം പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com