'യുപി തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കും'; അഖിലേഷ് യാദവ് നാമനിര്‍ദേശ പത്രിക നല്‍കി

രാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിലെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് പത്രിക നല്‍കിയതിന് പിന്നാലെ അഖിലേഷ് പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ഹാല്‍ അസംബ്ലി സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടുന്നത്. രാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിലെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് പത്രിക നല്‍കിയതിന് പിന്നാലെ അഖിലേഷ് പറഞ്ഞു.

പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് പ്രതിനിധീകരിക്കുന്ന മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് കര്‍ഹാല്‍ അസംബ്ലി മണ്ഡലം. പത്രികാ സമര്‍പ്പണം ഒരു ദൗത്യമാണ്. രാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിന്റെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് യോഗി പറഞ്ഞു. പുരോഗമന ചിന്തയോടെ നമുക്ക് വികസനരാഷ്ട്രീയത്തിന്റെ ഭാഗമാകാം. വൃത്തികെട്ട രാഷ്ട്രീയം സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കണം. ജയ്ഹിന്ദ് അഖിലേഷ് യാദവ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഏഴ്ഘട്ടമായി നടക്കുന്ന തെരഞ്ഞടുപ്പില്‍ മൂന്നാംഘട്ടമായ ഫെബ്രുവരി 20നാണ് കര്‍ഹാല്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യമായി അസംബ്ലി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ കര്‍ഹാല്‍ തനിക്ക് അവസരം നല്‍കിയ പാര്‍ട്ടിയോടും ജനങ്ങളും നന്ദി പറയുന്നുവെന്നും അഖിലേഷ് പറഞ്ഞു. മൊത്തം 3.7 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 1.4 ലക്ഷം യാദവരും 34,000 ശാഖ്യകളും 14,000ത്തോളം മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. 2002ല്‍ ഒഴികെ 1993 മുതല്‍ എസ്പിക്കൊപ്പമാണ് ഈ മണ്ഡലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com