കനത്ത മഴയിൽ കുതിരപ്പുറത്ത് സ്വിഗ്ഗി ഡെലിവറി; യുവാവിന്റെ വിഡിയോ വൈറൽ 

റോഡിലൂടെ കുതിരപ്പുറത്ത് ഓര്‍ഡര്‍ നല്‍കാന്‍ പോകുന്ന യുവാവിന്റെ വിഡിയോയാണ് ഇത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മുംബൈ: കനത്ത മഴയിലും കുതിരപ്പുറത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയ സ്വിഗ്ഗി ഏജന്റിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന മുംബൈയിലെ റോഡിലൂടെ കുതിരപ്പുറത്ത് ഓര്‍ഡര്‍ നല്‍കാന്‍ പോകുന്ന യുവാവിന്റെ വിഡിയോയാണ് ഇത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റ് കുറിച്ചിരിക്കുന്നത്. 

ഇതാണ് 'സഹി ഡെലിവറി', അയാള്‍ പിസ അല്ല ഡലിവര്‍ ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന രസകരമായ കമന്റുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com