ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

വില്ലനായി നെയ്‌റോബി ഈച്ച; നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ചികിത്സയില്‍; ആസിഡ് വീണ് പൊള്ളല്‍

പ്രത്യേകതരം ഈച്ചയുടെ ഉപദ്രവത്തെ തുടര്‍ന്ന് സിക്കിമില്‍ നൂറ് കണക്കിന് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത

ഗാങ്‌ടോക്ക്:  പ്രത്യേകതരം ഈച്ചയുടെ ഉപദ്രവത്തെ തുടര്‍ന്ന് സിക്കിമില്‍ നൂറ് കണക്കിന് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള നെയ്‌റോബി ഈച്ചകളാണ് രോഗം പരത്തിയതെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥികള്‍ തൊലിപ്പുറമേയുള്ള അണുബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്.

സിക്കിം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണ് നെയ്‌റോബി ഈച്ചകളുടെ ശല്യത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്നത്. ക്യാമ്പസില്‍ ഇവ അതിവേഗത്തിലാണ് പെറ്റു പെരുകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്തിടെ ഈച്ചയില്‍ നിന്നുള്ള അണുബാധയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൈയിലായിരുന്നു ശസ്ത്രക്രിയ. പ്രദേശത്താകമാനം ഇവ പെറ്റുപെരുകുന്നത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സാധാരണയായി വിളകളെയും കീടങ്ങളെയുമാണ് ഇവ ആക്രമിക്കാറ്. ഇവ കടിക്കുന്നത് പതിവല്ല. എന്നാല്‍ ഈച്ച ശരീരത്തില്‍ ഇരുന്നാല്‍, ഇവ പുറപ്പെടുവിക്കുന്ന ആസിഡാണ് തൊലിപ്പുറത്ത് പൊള്ളല്‍ ഏല്‍പ്പിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഈച്ചകള്‍ ഇരുന്ന ശരീരഭാഗങ്ങള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com