കൊലയാളികള്‍ക്ക് പിന്നാലെ പാഞ്ഞത് 20 കിലോമീറ്റര്‍; ഉദയ്പുര്‍ കൊലപാതകത്തില്‍ പൊലീസിനെ സഹായിച്ച 'ഹീറോസ്'

ഒരു ബസ് സ്റ്റോപ്പില്‍ ബൈക്ക് കണ്ട ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിന് ശേഷം 20 കിലോമീറ്റര്‍ പ്രതികള്‍ക്ക് പിന്നാലെ പാഞ്ഞു
ശക്തി സിങ്ങും പ്രഹ്ലാദ് സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രിക്കൊപ്പം
ശക്തി സിങ്ങും പ്രഹ്ലാദ് സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രിക്കൊപ്പം


രാജ്യത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു രാജസ്ഥാനിലെ ഉദയ്പുരിലെ കനയ്യ ലാലിന്റെത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കൊലപാതകികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചു. പൊലീസിനെ സഹായിച്ച രണ്ടുപേരെ ഇപ്പോള്‍ രാജ്യം അഭിനന്ദിക്കുകയാണ്. ഇരുപത് കിലോമീറ്റര്‍ കൊലപാതകികള്‍ക്ക് പിന്നാലെ പാഞ്ഞ ശക്തി സിങ്ങും പ്രഹ്ലാദ് സിങ്ങുമാണ് ഈ 'ഹീറോസ്'.

രാജ്‌സമന്ത് ജില്ലയിലെ താല്‍ ഗ്രാമത്തിലെ താമസക്കാരായ ഇവര്‍ക്ക് സുഹൃത്തായ പൊലീസ് ഓഫീസറില്‍ നിന്നാണ് കൊലയാളികളെക്കുറിച്ച് വിവരം ലഭിച്ചത്. ബൈക്കില്‍ പാഞ്ഞ പ്രതികളെ പിടിക്കാനായി പൊലീസ് ഓഫീസര്‍ ഇവരുടെ സഹായം തേടുകയായിരുന്നു. 

ഒരു ബസ് സ്റ്റോപ്പില്‍ ബൈക്ക് കണ്ട ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിന് ശേഷം 20 കിലോമീറ്റര്‍ പ്രതികള്‍ക്ക് പിന്നാലെ പാഞ്ഞു. സംശയം തോന്നിയ പ്രതികള്‍ കനയ്യ ലാലിനെ വെട്ടിയ കത്തി കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ പിന്നോട്ടു പോകാന്‍ യുവാക്കള്‍ തയ്യാറായില്ല. 

പ്രതികളെ പിടിക്കാന്‍ സഹായിച്ച ഇവര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് രജ്പുത് കര്‍ണിസേന ദേശീയ പ്രസിഡന്റ് മഹിപാല്‍ സിങ് മക്രന മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഭിം എംഎല്‍എ സുദേഷ് സിങ്ങും ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. യുവാക്കളെ അഭിനന്ദിച്ച് പൊലീസും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com