ഗ്രൈന്‍ഡര്‍ തലയില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം

വര്‍ക് ഷോപ്പിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ പുനെയില്‍ ഗ്രൈന്‍ഡര്‍ തലയില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. വര്‍ക് ഷോപ്പിലാണ് സംഭവം.

പിംപിള്‍ ഗുരവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വാഹനം കഴുകുന്നതിന് അമ്മയ്‌ക്കൊപ്പം വാഷിങ് സെന്ററില്‍ എത്തിയതാണ് ആറു വയസുകാരന്‍. വാഹനം വാഷിങ് സെന്ററില്‍ ഏല്‍പ്പിച്ച് വര്‍ക് ഷോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

കളിക്കുന്നതിനിടെ, കുട്ടി ഗ്രൈന്‍ഡര്‍ മെഷീനില്‍ പിടിച്ചുവലിച്ചു. അതിനിടെ മെഷീന്‍ കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗ്രൈന്‍ഡര്‍ മെഷീന്‍ പൂട്ടി വെയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com