കന്‍വാര്‍ യാത്ര; വഴികളില്‍ മാംസം വില്‍ക്കരുത്; യുപിയില്‍ നിയന്ത്രണം

സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക, ജില്ലാ, പൊലീസ് ഭരണാധികാരികള്‍ മാംസ വ്യാപാരികളെ സമീപിച്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

ലഖ്‌നൗ: കന്‍വാര്‍ തീര്‍ത്ഥ യാത്ര തുടങ്ങാനിരിക്കെ മാംസ വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. യാത്രയ്ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വഴികളിലെ തുറന്ന സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നതിനാണ് നിയന്ത്രണം കൊണ്ടു വരുന്നത്. 

സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക, ജില്ലാ, പൊലീസ് ഭരണാധികാരികള്‍ മാംസ വ്യാപാരികളെ സമീപിച്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കന്‍വാര്‍ തീര്‍ത്ഥ യാത്ര പുനരാരംഭിക്കുന്നത്. ഈ മാസം 14 മുതലാണ് തീര്‍ത്ഥാടന കാലം. 

യാത്രാ വഴികള്‍ വൃത്തിയാക്കാനും വഴികളില്‍ മാംസം വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യ നാഥ് നേരത്തെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. തീര്‍ത്ഥാടകരുടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍, വെളിച്ചം ശുചിത്വം തുടങ്ങിയ വിഷയങ്ങളിലടക്കം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com