ബംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച രണ്ടു സ്ത്രീകൾ പൊലീസ് പിടിയിൽ. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ എത്തിച്ച ബെംഗളൂരു സ്വദേശി എ സംഗീത, ശിവമോഗ ഭദ്രാവതി സ്വദേശി ടി ആർ ഛായ എന്നിവരാണ് അറസ്റ്റിലായത്. ആറുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് നാല് മണിയോടെയാണ് ജയിലിലുള്ള സുഹൃത്തുക്കളെ കാണാൻ ഇരുവരും എത്തിയത്. വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി കാലപ്പയെ കാണാനാണ് ഛായ വന്നത്. വനിതാ സുരക്ഷാജീവനക്കാരിക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ മുറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്ന് ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ