ചൈന അതിര്‍ത്തിക്കടുത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി; ഒരാള്‍ മരിച്ച നിലയില്‍? തിരച്ചില്‍ തുടരുന്നു

അസമില്‍ നിന്നുള്ളവരാണ് കാണാതായ തൊഴിലാളികള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി. രണ്ടാഴ്ച മുന്‍പാണ് ഇവരെ കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

അരുണാചലിലെ കുരുംഗ് കുമേ ജില്ലയില്‍ റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളില്‍ 19 പേരെയാണ് കാണാതായത്. അതിനിടെ കാണാതായെന്ന് കരുതുന്ന തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കുമേ നദിയില്‍ നിന്ന് ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യവും അന്വേഷിച്ചു വരികയാണ്.

അസമില്‍ നിന്നുള്ളവരാണ് കാണാതായ തൊഴിലാളികള്‍. കാണാനില്ലെന്ന് വ്യക്തമാക്കി കോണ്‍ട്രാക്ടറാണ് പരാതി നല്‍കിയത്. 

അതേസമയം ബലി പെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ കോണ്‍ട്രാക്ടര്‍ അനുവദിച്ചില്ലെന്നും ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ ജൂലൈ അഞ്ചിന് നാട്ടിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കി കോണ്‍ട്രാക്റ്റര്‍ ജൂലൈ 13നാണ് പരാതി നല്‍കിയത്. പൊലീസ് അന്വേഷണം തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com