പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചാര്‍ജിങ്ങിനിടെ ഷോറൂമില്‍ തിപിടിത്തം; ഏഴ് ഇ ബൈക്കുകള്‍ കത്തി നശിച്ചു

പൂനെയില്‍ ഇ ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴു ബൈക്കുകള്‍ കത്തി നശിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഇ ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴു ബൈക്കുകള്‍ കത്തി നശിച്ചു. ചാര്‍ജിങ്ങിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൂനെ മാര്‍ക്കറ്റ് യാര്‍ഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

തിങ്കളാഴ്ച വൈകിട്ട് ചാര്‍ജിങ്ങിനിടെയാണ് അപകടമെന്നാണ് നിഗമനം. ഓവര്‍ ചാര്‍ജിങ് മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടത്തിനു കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു എന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com