'അമര്‍നാഥ് ഇന്ത്യയിലും ശാരദാ ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും, അതെങ്ങനെ ശരിയാകും?'; പാക് അധീന കശ്മീര്‍ നമ്മുടേത്: രാജ്‌നാഥ് സിങ്

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ചിത്രം:പിടിഐ
ചിത്രം:പിടിഐ


ജമ്മു: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കാര്‍ഗില്‍ വിജയ് ദിവസ ആഘോഷത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' ബാബാ അമര്‍നാഥ് ഇന്ത്യയിലും ശാരദ ശക്തി ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും ഇരിക്കുന്നത് എങ്ങനെ സാധ്യമാകും' എന്ന് അദ്ദേഹം ചോദിച്ചു. 

'പാക്  അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ബാബാ അമര്‍നാഥ് നമുക്കൊപ്പവും ശാരദാ ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറവും ഇരിക്കുന്നത് എങ്ങനെ സാധ്യമാകും?'- പാക് അധിനിവേശ കശ്മീരില്‍ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമായ ശാരദാ പീഠത്തെ കുറിച്ച് പ്രതിപാദിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. 

പണ്ഡിറ്റ് നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1962ല്‍ ചൈന ലഡാക്കിലെ നമ്മുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഉദ്ദേശ്യങ്ങള്‍ നല്ലാതായിരുന്നിരിക്കണം. പക്ഷേ, അത് നയങ്ങളില്‍ ബാധകമല്ല. ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ്'-രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്തവരാണ് നമ്മുടെ സൈന്യം. ധീരരായ നിരവധി സൈനികര്‍ 1999ലെ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. അവരെ ഈ വേളയില്‍ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com