കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ജോലി; ​​'വർക്ക് ഫ്രം ഹോം' ഇനി ​ഗോവൻ ബീച്ചിലാക്കാം 

ബീച്ചുകളിൽ കോ-വർക്കിങ് സ്‍പേസ് എന്ന ആശയം അവതരിപ്പിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ജോലിത്തിരക്കുകൾ കാരണം ​ഗോവൻ യാത്ര മാറ്റിവക്കേണ്ടിവരാറുണ്ടോ? എന്നാൽ ഇനി ആ നിരാശ വേണ്ട. ഓഫീസിൽ നിന്നും ലീവ് ലഭിക്കാത്തവർക്കും ​ഗോവ ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് സർക്കാർ. ഗോവയിലെ കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ജോലി ചെയ്യാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്. ബീച്ചുകളിൽ കോ-വർക്കിങ് സ്‍പേസ് എന്ന ആശയം അവതരിപ്പിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്.   

ദക്ഷിണഗോവയിലെ ബെനോലിം വടക്കൻ ഗോവയിലെ മോറിജിം, മിറാമർ ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ കോ-വർക്കിങ് സ്‍പേസുകൾ ഒരുങ്ങുകയെന്ന് ഐ ടി ആൻഡ് ടൂറിസം മിനിസ്റ്റർ റോഹൻ കാനുറ്റ പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ‌ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നിരവധി കമ്പനികൾ ഇപ്പോൾ നൽകുന്നുണ്ട്. ഇത് മുതലാക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com