പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീട്ടമ്മയ്ക്ക് ലഭിച്ചത് 3,419 കോടിയുടെ വൈദ്യുതി ബില്‍!; ഭര്‍ത്താവ് ആശുപത്രിയില്‍

പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയുടെ പേരിലുള്ള ഗാര്‍ഹിക കണക്ഷനാണ് 3419 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചത്.

ഗ്വാളിയോര്‍: അധികൃതരുടെ പിഴവുകാരണം ലഭിച്ച വൈദ്യുതി ബില്‍ കണ്ട് വീട്ടുകാര്‍ ഞെട്ടി. മാത്രമല്ല, ബില്‍ കണ്ട് ശാരീരികാസ്വസ്ഥത നേരിട്ട
വീട്ടുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു മാസം വൈദ്യുതി ഉപയോഗിച്ചതിന് 3419 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയുടെ പേരിലുള്ള ഗാര്‍ഹിക കണക്ഷനാണ് 3419 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. പിന്നീട് ബില്ലില്‍ പിഴവുണ്ടായതാണെന്ന് പറഞ്ഞ് 1300 രൂപയുടെ ബില്‍ മാറ്റി നല്‍കി.

മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പവര്‍ കമ്പനിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് പിതാവിന് അസുഖം വന്നതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രിയങ്ക ഗുപ്തയുടെ ഭര്‍ത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു. ജൂലൈ 20നാണ് ബില്‍ ലഭിച്ചത്.  ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു. 

സോഫ്റ്റ്‌വെയറില്‍ യൂണിറ്റുകളുടെ സ്ഥാനത്ത് ഒരു ജീവനക്കാരന്‍ ഉപഭോക്തൃ നമ്പര്‍ നല്‍കിയതാണ് തെറ്റിന് കാരണമെന്നും 1,300 രൂപയുടെ തിരുത്തിയ ബില്‍ വൈദ്യുതി ഉപഭോക്താവിന് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പിഴവ് പരിഹരിച്ചതായും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപി വൈദ്യുതി മന്ത്രി പ്രദ്യുമന്‍ സിങ് തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com