ഒറ്റ സിറിഞ്ച് കൊണ്ട് 30 വിദ്യാർഥികൾക്ക് വാക്സിൻ, മാതാപിതാക്കൾ രം​ഗത്ത്; തന്റെ തെറ്റല്ലെന്ന് നഴ്സ് 

വകുപ്പ് മേധാവി ആവശ്യപ്പെട്ടത് പോലെ മാത്രമേ ചെയ്തിട്ടുള്ളുവെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് വാക്സിനേറ്റർ പ്രതികരിച്ചത്. 
ജിതേന്ദ്ര
ജിതേന്ദ്ര

ഭോപ്പാൽ: ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തെന്ന് പരാതി. മധ്യപ്രദേശിലെ സാഗറിലുള്ള ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള സിറിഞ്ചുപയോ​ഗിച്ചാണ് മുപ്പതോളം വിദ്യാർഥികൾക്ക് വാക്സിൻ നൽകിയതെന്ന് മാതാപിതാക്കൾ ആരോപിച്ചു. 

വകുപ്പ് മേധാവി ആവശ്യപ്പെട്ടത് പോലെ മാത്രമേ ചെയ്തിട്ടുള്ളുവെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് വാക്സിനേറ്ററായ ജിതേന്ദ്ര പ്രതികരിച്ചത്. കുത്തിവയ്പ്പിനുള്ള മരുന്നും ഒരു സിറിഞ്ചും മാത്രമാണ് ആരോഗ്യവകുപ്പ് ജീവനക്കാരൻ നൽകിയതെന്നും. ഒരു സിറിഞ്ചോ എന്ന് ചോദിച്ചപ്പോൾ അതെ എന്നാണ് മറുപടി ലഭിച്ചതെന്നും ജിതേന്ദ്ര പറഞ്ഞു. 

കേന്ദ്ര സർക്കാരിന്റെ 'ഒരു സൂചി, ഒരു സിറിഞ്ച്, ഒറ്റത്തവണ മാത്രം' എന്ന പ്രതിജ്ഞ പ്രഥമദൃഷ്ട്യാ നഴ്സ് ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 1990 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന സിറിഞ്ചുകൾ നിർബന്ധമാക്കിയിട്ടുണ്ട്. എച്ച്ഐവി വ്യാപനത്തിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഈ തീരുമാനം കൈക്കൊണ്ടത്. വാക്സിനും മറ്റും എത്തിക്കുന്ന ചുമതലയുണ്ടായിരുന്ന ജില്ലാ ഇമ്യുണൈസേഷൻ ഓഫിസർക്കെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com