'വേദനാജനകമായ മരണം'; പുകയില ഉല്‍പ്പന്നങ്ങളില്‍ പുതിയ ആരോഗ്യമുന്നറിയിപ്പ് , വിജ്ഞാപനം ഇറങ്ങി 

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം/ റോയിട്ടേഴ്‌സ്‌
ഫയല്‍ ചിത്രം/ റോയിട്ടേഴ്‌സ്‌

ന്യൂഡല്‍ഹി: പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കിന് പുറത്തെ ആരോഗ്യ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വേദനാജനകമായ മരണത്തിന് കാരണമാകും എന്ന മുന്നറിയിപ്പോടെയുള്ള പുതിയ ചിത്രം നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്.

നിലവില്‍ പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പാണ് പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കിന് പുറത്ത് നല്‍കി വരുന്നത്. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ചിത്രം സഹിതമാണ് ഈ ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് പകരം പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വേദനാജനകമായ മരണത്തിന് കാരണമാകും എന്ന മുന്നറിയിപ്പോടെയുള്ള പുതിയ ചിത്രം നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്.

ഡിസംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷ കാലയളവില്‍ പുതിയ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്പനികള്‍ക്കുള്ള നിര്‍ദേശം. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാണ്. 

അടുത്ത വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ വീണ്ടും മുന്നറിയിപ്പ് പുതുക്കണം. 2023 ഡിസംബര്‍ ഒന്നുമുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കിന് മുകളില്‍ 'പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ മരണം സംഭവിക്കും' എന്ന തരത്തില്‍ മുന്നറിയിപ്പില്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം. 

പുകയിലെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 2008ലെ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം 19 ഭാഷകളില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com