
ന്യൂഡല്‍ഹി: മദ്യനയത്തെച്ചൊല്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയുമായുള്ള ബലാബലത്തിനൊടുവില്‍, ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ കീഴടങ്ങുന്നു. പുതിയ മദ്യനയം ഒഴിവാക്കി പഴയതു തന്നെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കെജരിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അന്വേഷണം തുടങ്ങി. സിബിഐയും ഇകാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.
ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് എക്‌സൈസ് വകുപ്പിന്റെ ചുമതല.
മദ്യനയത്തെച്ചൊല്ലി ലഫ്. ഗവര്‍ണറും സര്‍ക്കാരും പരസ്യ ഏറ്റുമുട്ടലാണ് നടന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടിയെന്നും എഎപി നേതാക്കള്‍ക്കു ജയിലിനെ പേടിയില്ലെന്നുമാണ് കെജരിവാള്‍ പ്രതികരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക