തൊഴിലാളിയുടെ മൃതദേഹം മാലിന്യവണ്ടിയില്‍ ആശുപത്രിയിലേക്ക്; പൊലീസിനെതിരെ വ്യാപക പ്രതിഷേധം; വീഡിയോ വൈറല്‍

സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
RAJASTAN_VIDEO
RAJASTAN_VIDEO

ജയ്പൂര്‍:റോഡപകടത്തില്‍ മരിച്ച ശുചീകരണതൊഴിലാളിയെ പൊലീസുകാര്‍ മാലിന്യവണ്ടിയില്‍ കയറ്റിയ സംഭവം വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.

ബുധനാഴ്ച രാവിലെയാണ് ജോധ്പൂരിലെ ബര്‍ഖത്തുള്ള ഖാന്‍ സ്റ്റേഡിയത്തിന് സമീപത്തുവച്ച് ശുചീകരണ തൊഴിലാളിയെ ബസ് ഇടിച്ചത്. അപകടത്തില്‍പ്പെട്ടയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ടാക്‌സിയ്ക്കായി കാത്തുനിന്നു. ഏറെ നേരം കഴിഞ്ഞിട്ടും ടാക്‌സി വരാത്തതിനെ തുടര്‍ന്ന് മൃതദേഹം മാലിന്യവണ്ടിയില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു

മൃതദേഹം കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. ബിലാര സ്വദേശിയായ ദേവ്റാം പ്രജാപത് ആണ് മരിച്ചത്.

ആള്‍ക്കൂട്ടം തടിച്ചുകൂടിയതിനാല്‍ മൃതദേഹം അവിടെ നിന്ന് മാറ്റണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടതായി ദേവ്‌ന?ഗര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ റാവാത്ത് ഒരു ടാക്‌സിയ്ക്കായി കാത്തിരുന്നെങ്കിലും അത് ലഭിക്കാതെ വന്നപ്പോള്‍ മൃതദേഹം പൗരസമിതിയുടെ മാലിന്യവണ്ടിയില്‍ കൊണ്ടുപോകുകയല്ലാതെ മറ്റൊരു മാര്‍?ഗവുമില്ലായിരുന്നെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com