സിവില്‍ സര്‍വീസ്; ഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മ സ്വന്തമാക്കിയത് 54.56 ശതമാനം മാര്‍ക്ക്; അങ്കിതയ്ക്ക് 51.85

ആകെ 685 പേരാണ് യോഗ്യത നേടിയത്. 508 പുരുഷന്‍മാരും 177 വനിതകളുമാണ് യോഗ്യരായത്
ശ്രുതി ശർമയും അമ്മ രചനയും/ പിടിഐ
ശ്രുതി ശർമയും അമ്മ രചനയും/ പിടിഐ

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മ നേടിയത് 54.56 ശതമാനം മാര്‍ക്ക്. രണ്ടാം റാങ്ക് നേടിയ അങ്കിത അഗര്‍വാള്‍ നേടിയ 51.85 ശതമാനം മാര്‍ക്ക്. 

ആകെ 685 പേരാണ് യോഗ്യത നേടിയത്. 508 പുരുഷന്‍മാരും 177 വനിതകളുമാണ് യോഗ്യരായത്. യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് പരീക്ഷ കടന്നു പോകുന്നത്. ഒബ്ജക്ടീവ് ടൈപ്പിലുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറിയില്‍ ഉള്ളത്. 400 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാകുക. 

പ്രധാന പരീക്ഷയ്ക്ക് യോഗ്യത നേടാനാണ് ഈ പ്രിലിമിനറി പരീക്ഷ. പ്രധാന പരീക്ഷയ്ക്ക് 2,025 മാര്‍ക്കിനാണ് ചോദ്യങ്ങള്‍. എഴുത്ത് പരീക്ഷയ്ക്ക് 1,750 മാര്‍ക്കും ഇന്റര്‍വ്യൂവിന് 275 മാര്‍ക്കും. 

ശ്രുതി ശര്‍മ ആകെ നേടിയത് 1,105 മാര്‍ക്കാണ്. 932 മാര്‍ക്ക് എഴുത്ത് പരീക്ഷയിലും 173 മാര്‍ക്ക് ഇന്റര്‍വ്യൂവിലും സ്‌കോര്‍ ചെയ്തു. 

രണ്ടാം റാങ്കുള്ള അഗര്‍വാള്‍ 1,050 മാര്‍ക്കാണ് ആകെ നേടിയത്. 871 മാര്‍ക്ക് എഴുത്ത് പരീക്ഷയിലും 179 മാര്‍ക്ക് ഇന്റര്‍വ്യൂവിലും സ്വന്തമാക്കി. 

മൂന്നാം റാങ്ക് നേടിയ ഗമിനി സിംഗ്ല യഥാക്രമം 1,045 മാര്‍ക്ക് നേടി. എഴുത്തു പരീക്ഷയില്‍ 858ഉം ഇന്റര്‍വ്യൂവില്‍ 187ഉം മാര്‍ക്കുകള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com