ജെഇഇ മെയിന്‍ 2022; രണ്ടാം സെഷന് അപേക്ഷിക്കാം; ഈ മാസം 30 വരെ 

ഒന്നാം സെഷന് അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആദ്യ സെഷന്റെ അപേക്ഷാ നമ്പര്‍, ഉപയോഗിച്ച പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്ത് രണ്ടാം സെഷന് അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2022  രണ്ടാം സെഷന് ഈ മാസം 30ന് രാത്രി ഒന്‍പതു വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാന്‍ രാത്രി 11.50വരെ സമയമുണ്ടാകും. jeemain.nta.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്. 

ഒന്നാം സെഷന് അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആദ്യ സെഷന്റെ അപേക്ഷാ നമ്പര്‍, ഉപയോഗിച്ച പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്ത് രണ്ടാം സെഷന് അപേക്ഷിക്കാം. എഴുതാനുദ്ദേശിക്കുന്ന പേപ്പറുകള്‍, പരീക്ഷാ മീഡിയം, പരീക്ഷാ കേന്ദ്രങ്ങളുടെ താത്പര്യം എന്നിവ നല്‍കി ഫീസ് അടയ്ക്കണം.

ആദ്യ സെഷന് അപേക്ഷിക്കാത്തവര്‍ പുതുതായി അപേക്ഷിക്കണം. വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദീകരിച്ചിട്ടുള്ള സെഷന്‍ ഒന്നിന് ബാധകമായിരുന്ന രജിസ്‌ട്രേഷന്‍ അപേക്ഷാ സമര്‍പ്പണം എന്നിവ പൂര്‍ത്തിയാക്കണം. പരീക്ഷ ജൂലൈ 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തും. വിവരങ്ങള്‍ക്ക്: www.nta.ac.in, jeemain.nta.nic.in സൈറ്റുകൾ സന്ദർശിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com