'ഞാന്‍ പാര്‍വതി ദേവിയുടെ അവതാരം, ശിവനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹം'; ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വിചിത്ര വാദവുമായി യുവതി 

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പാര്‍വതി ദേവിയുടെ അവതാരമാണെന്ന് അവകാശവാദവുമായി യുവതി
മാനസരോവര്‍, പിടിഐ/ ഫയല്‍
മാനസരോവര്‍, പിടിഐ/ ഫയല്‍

ലക്‌നൗ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പാര്‍വതി ദേവിയുടെ അവതാരമാണെന്ന് അവകാശവാദവുമായി യുവതി. ലക്‌നൗ സ്വദേശിനായ യുവതിയാണ് കൈലാസത്തിലുള്ള പരമശിവനെ വിവാഹം കഴിക്കണമെന്ന വിചിത്ര ആഗ്രഹവുമായി ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിയമവിരുദ്ധമായി താമസിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപമുള്ള നഭിധാങ്ങില്‍ നിയന്ത്രിത മേഖലയിലാണ് യുവതി താമസിക്കുന്നത്. മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായില്ല. തന്നെ നിര്‍ബന്ധിച്ച് ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കി. തുടര്‍ന്ന് യുവതിയെ പ്രദേശത്ത് നിന്നും മാറ്റാനുള്ള ശ്രമത്തില്‍ നിന്ന് തത്കാലം പിന്മാറിയതായി പിത്തോരാഗഡ് എസ്പി ലോകേന്ദ്ര സിങ് പറഞ്ഞു. കൂടുതല്‍ സേനയെ അയച്ച് അവരെ ബലംപ്രയോഗിച്ച് അവിടെ നിന്ന് മാറ്റാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

ഉത്തര്‍പ്രദേശ് അലിഗഞ്ച് സ്വദേശിനിയായ ഹര്‍മീന്ദര്‍ കൗറാണ് അമ്മയ്‌ക്കൊപ്പം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ എത്തിയത്. ധാര്‍ച്ചുല എസ്ഡിഎമ്മിന്റെ അനുമതിയോടെ പതിനഞ്ച് ദിവസം താമസിക്കാനാണ് യുവതിഅവിടെ എത്തിയത്. മെയ് 25ന് അനുവദിച്ച സമയം കഴിഞ്ഞ പശ്ചാത്തലത്തിലാണ് മടങ്ങിപ്പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഈ സമയത്താണ് താന്‍ പാര്‍വതി ദേവിയുടെ അവതാരമാണെന്നും പരമശിവനെ വിവാഹം കഴിക്കുകയാണ് ലക്ഷ്യമെന്നുമുള്ള വിചിത്ര വാദം യുവതി ഉന്നയിച്ചത്. 

യുവതിയെ മടക്കിക്കൊണ്ടുവരാന്‍ മൂന്നംഗ പൊലീസ് സംഘത്തെയാണ് അയച്ചത്. എന്നാല്‍ അവിടെ നിന്ന് മടങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ, സംഘം മടങ്ങുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com