105 മണിക്കൂറില്‍ 75 കിലോ മീറ്റര്‍ റോഡ്; ഗിന്നസ് റെക്കോര്‍ഡ്; അഭിനന്ദിച്ച് ഗഡ്കരി

ആറു മാസമെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന പണിയാണ് വെറും നാലര ദിവസങ്ങള്‍കൊണ്ട് എന്‍എച്ച്എഐയുടെ ജീവനക്കാര്‍ പണിതീര്‍ത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
റെക്കോഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡ്‌
റെക്കോഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡ്‌

മുംബൈ: 75 കിലോ മീറ്റര്‍ ദേശീയപാത 106 മണിക്കൂറിനുള്ളില്‍ ടാറിങ് പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി ലോകറെക്കോഡിട്ടു. ആറു മാസമെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന പണിയാണ് വെറും നാലര ദിവസങ്ങള്‍കൊണ്ട് എന്‍എച്ച്എഐയുടെ ജീവനക്കാര്‍ പണിതീര്‍ത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇക്കാര്യം സ്ഥിരീകരിച്ച്, എന്‍എച്ച്എഐയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ രംഗത്തെത്തി.

ആന്ധ്രാ പ്രദേശിലെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോലയ്ക്കുമിടയിലെ എന്‍എച്ച് 53ന്റെ സിംഗിള്‍ ലെയ്ന്‍ ആണ് ദേശീയപാത അതോറിറ്റിയും കരാര്‍ ഏറ്റെടുത്ത കമ്പനിയും റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചത്. പൂനെയിലെ രാജ്പുത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത്

ജൂണ്‍ മൂന്നിന് രാവിലെ ഏഴരയോടയാണ്് അമരാവതി  അകോല റോഡിന്റെ പണി ആരംഭിച്ചത്. ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡാണിത്. എന്‍ജിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വേയര്‍മാരുമായി 800 (എന്‍എച്ചഎഐ) ജീവനക്കാരും 720 തൊഴിലാളികളും മൂന്നു ഷിഫ്റ്റില്‍ പണിയെടുത്താണ് റെക്കോര്‍ഡ് വേഗത്തില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ജൂണ്‍ ഏഴിന് വൈകുന്നേരം 5ന് റോഡ് പൂര്‍ണമായും നിര്‍മിച്ചുകഴിഞ്ഞിരുന്നു.

242 മണിക്കൂര്‍ കൊണ്ട്25 കിലോമീറ്റര്‍ റോഡ് പണിതതാണ് മുന്‍കാല റെക്കോഡ്. ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗുല്‍  2019 ഫെബ്രുവരി 27ന് അല്‍-ഖോര്‍ എക്‌സ്പ്രസ് വേയിലാണ് ഈ റെക്കോഡ് ഇട്ടത്. 

നേരത്തേ, സാംഗ്ലി  സത്താര നഗരങ്ങള്‍ക്കിടയിലെ റോഡ് 24 മണിക്കൂര്‍ കൊണ്ട് പണിത് രാജ്പഥ് ഇന്‍ഫ്രാകോണ്‍ ലോക റെക്കോഡ് സ്ഥാപിച്ചിരുന്നു. ഏറ്റവും വേഗത്തില്‍ റോഡ് നിര്‍മിച്ച് മൂന്ന് ലോക റെക്കോഡാണ് മാര്‍ച്ചില്‍ ഇന്ത്യ നേടിയതെന്ന് കഴിഞ്ഞ വര്‍ഷം നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. അന്ന് 24 മണിക്കൂറിനുള്ളില്‍ 2.5 കി.മീ. നീളമുള്ള 4 ലെയ്ന്‍ റോഡ് നിര്‍മിച്ചിരുന്നു. സോലാപുര്‍  ബിജാപുര്‍ റോഡിലെ 25 കി.മീ വരുന്ന ഒരു ലെയ്ന്‍ റോഡും 24 മണിക്കൂറിനുള്ളില്‍ അന്നു പണിതിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com