രാഷ്ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്, കമ്മിഷന്‍ വാര്‍ത്താ സമ്മേളനം മൂന്നിന് 

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു പ്രഖ്യാപിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഭരണഘടനയുടെ 62-ാം അനുച്ഛേദപ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കും മുമ്പ് പുതിയ തെരഞ്ഞെടുപ്പു നടത്തണം.

കഴിഞ്ഞ തവണ 2017 ജൂലൈ പതിനേഴിനായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജുലൈ ഇരുപതിന് വിജയിയെ പ്രഖ്യാപിച്ചു. ലോ്ക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com