മലിനജലം കുടിച്ചു; ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചത്തുവീണു, പരിശോധന 

മഹാരാഷ്ട്രയില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കുറഞ്ഞത് 20 ചെമ്മരിയാടുകള്‍ ചത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കുറഞ്ഞത് 20 ചെമ്മരിയാടുകള്‍ ചത്തു. വിവരം അറിഞ്ഞ മൃഗ ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി ആടുകളെ ചികിത്സയ്ക്കാന്‍ തുടങ്ങി.

പുനെ ജില്ലയില്‍ ദേഹുവിലാണ് സംഭവം. മലിന ജലം കുടിക്കുകയും മാലിന്യം ഭക്ഷിക്കുകയും ചെയ്തതാണ് ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. 500 ചെമ്മരിയാടുകളുള്ള കൂട്ടത്തിലെ 20 എണ്ണമാണ് ചത്തത്. കൊങ്കണ്‍ ലക്ഷ്യമാക്കി ആടുകളെ മേച്ച് നടന്നിരുന്ന ബാരാമതി, സസ് വാദ് എന്നി ആട്ടിടയന്മാരുടെ ചെമ്മരിയാടുകളാണ് കൂട്ടത്തോടെ ചത്തത്.

ഞായറാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉടന്‍ തന്നെ മൃഗഡോക്ടര്‍മാരുടെ സംഘം സംഭവ സ്ഥലത്തേയ്ക്ക് പോകുകയും ആടുകളെ ചികിത്സയ്ക്കുന്നത് ആരംഭിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

പുല്ല് മേയുന്ന സ്ഥലത്ത് നിന്ന് സാമ്പിളായി എടുത്ത ജലത്തില്‍ വിഷസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് തള്ളിയ മാലിന്യത്തിലും സമാനമായ നിലയില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇത് ശരീരത്തില്‍ എത്തിയത് കൊണ്ടാകാം ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com