ചോളാ ബട്ടൂരയില്‍ പാതി ചത്ത പല്ലി; റെസ്റ്റോറന്റിനെതിരെ പരാതിയുമായി ഡോക്ടര്‍

കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെ റെസ്റ്റോറന്റില്‍ ഭക്ഷണത്തില്‍ ചത്ത പല്ലി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെ റെസ്റ്റോറന്റില്‍ ഭക്ഷണത്തില്‍ ചത്ത പല്ലി. ഓര്‍ഡര്‍ അനുസരിച്ച് ലഭിച്ച ചോളാ ബട്ടൂരയില്‍ നിന്നാണ് പാതി ചത്ത നിലയിലുള്ള പല്ലിയെ കിട്ടിയത്. 

വ്യാഴാഴ്ച നഗരത്തിലെ നെക്‌സസ് എലന്റ മാളിലെ സാഗര്‍ രത്‌ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ഡോക്ടര്‍ക്കും ഭാര്യയ്ക്കുമാണ് ദുരനുഭവം. ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതിനെ തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. 

ചോളാ ബട്ടൂര കഴിച്ച് തുടങ്ങിയപ്പോഴാണ് ഭക്ഷണത്തില്‍ പല്ലിയെ കണ്ടതെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. കുപിതനായ ഡോക്ടറും ഭാര്യയും റെസ്‌റ്റോറന്റ് മാനേജറോട് പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും 15 ദിവസത്തിനകം ഫലം വരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെസ്‌റ്റോറന്റിനെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com