'അനധികൃത പാര്‍ക്കിങ്‌ കണ്ടാല്‍ ഫോട്ടോ എടുത്ത് അയക്കാം; 500 രൂപ പാരിതോഷികം'

ഗതാഗതം തടസ്സപ്പെടുത്തി തെരുവുകളില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ വേണ്ടി നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ഗഡ്കരി
നിതിന്‍ ഗഡ്കരി /ഫയല്‍
നിതിന്‍ ഗഡ്കരി /ഫയല്‍


ന്യൂഡല്‍ഹി: ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ഫോട്ടോ എടുത്ത് അധികൃതര്‍ക്ക് നല്‍കിയാല്‍ 500 രൂപ പാരിതോഷികം നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 

ഗതാഗതം തടസ്സപ്പെടുത്തി തെരുവുകളില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ വേണ്ടി നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. 

റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് പകരം, ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്ത സാഹചര്യത്തെ കുറിച്ച് പശ്ചാത്താപമുണ്ടെന്നും മന്ത്രി പറഞ്ഞു. 

'എന്റെ കുക്കിന് രണ്ട് സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുണ്ട്. നാലുപേരുള്ള ഒരു കുടുംബത്തിന് ഇപ്പോള്‍ ആറു വാഹനങ്ങളുണ്ട്. പാര്‍ക്ക് ചെയ്യാന്‍ റോഡുകള്‍ ഉള്ളതിനാല്‍, ഡല്‍ഹി നിവാസികള്‍ ഭാഗ്യം ചെയ്തവരാണ്. ആരും പാര്‍ക്കിങ് ഏര്യകള്‍ ഉണ്ടാക്കുന്നില്ല. ഇവരില്‍ കൂടുതല്‍ പേരും റോഡരികത്താണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്.'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com