വോട്ടേഴ്‌സ് ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി വിജ്ഞാപനം ചെയ്തു, വ്യവസ്ഥകള്‍ അറിയാം

വോട്ടര്‍പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ വ്യവസ്ഥകള്‍ അടങ്ങിയ തെരഞ്ഞെടുപ്പു ചട്ട ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ വ്യവസ്ഥകള്‍ അടങ്ങിയ തെരഞ്ഞെടുപ്പു ചട്ട ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഭേദഗതിബില്‍ കഴിഞ്ഞ ഡിസംബറിലാണു ലോക്‌സഭ പാസാക്കിയത്. 

വെള്ളിയാഴ്ച രാത്രിയാണു വിജ്ഞാപനം ചെയ്തത്. ഇതുപ്രകാരം വോട്ടര്‍പട്ടികയില്‍ നിലവില്‍ പേരുള്ളവര്‍ ആധാര്‍ വിവരങ്ങള്‍ 2023 ഏപ്രില്‍ ഒന്നിനു മുന്‍പ് ചേര്‍ക്കണം. ഇതിനായി '6ബി' ഫോം ലഭ്യമാക്കിയിട്ടുണ്ട്. 

ആധാര്‍ നമ്പര്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കു തൊഴില്‍ മന്ത്രാലയത്തിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡോ ഡ്രൈവിങ് ലൈസന്‍സോ പാന്‍ നമ്പറോ നല്‍കാമെന്നും വ്യവസ്ഥയുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കുള്ള അപേക്ഷാ ഫോമിലും ഇനി ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കോളമുണ്ടാകും.

നിയമഭേദഗതി അനുസരിച്ച് ഇനി മുതല്‍ ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ 4 തീയതികളിലൊന്നില്‍ 18 വയസ്സു തികയുന്നവര്‍ക്ക് അപ്പോള്‍ തന്നെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. 

നിലവില്‍ ജനുവരി 1 വച്ചു മാത്രമാണു പ്രായപരിധി കണക്കാക്കിയിരുന്നത്. ജെന്‍ഡര്‍ വേര്‍തിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com