ട്രെയിന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

ട്രെയിന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമേഠി: ട്രെയിന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു.  ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ് - കാണ്‍പുര്‍ റൂട്ടിലാണ് സംഭവം. നാല്‍പ്പത്തിയാറുകാരനായ ഹരിശ്ചന്ദ്ര ശര്‍മയാണ് മരിച്ചത്.

കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ പെട്ടെന്ന് ഡ്രൈവര്‍ക്കു ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം വച്ച് ശര്‍മ കുഴഞ്ഞുവീണു. 

അസിസ്റ്റന്റ് പൈലറ്റ് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി. ആംബുലന്‍സ് വിളിച്ച് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണെന്ന സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com