സിനിമാ നടന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഒഡിയ സിനിമയിലെ പ്രമുഖ നടന്‍ റായിമോഹന്‍ പരീദയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
റായിമോഹന്‍ പരീദ
റായിമോഹന്‍ പരീദ

ഭുവനേശ്വര്‍: ഒഡിയ സിനിമയിലെ പ്രമുഖ നടന്‍ റായിമോഹന്‍ പരീദയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 58 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നു രാവിലെ കുടുംബാംഗങ്ങളാണ് വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ പരിദയെ കണ്ടത്. പരിദെയ്ക്ക് ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് ഉള്ളത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എങ്കിലും വിശദ അന്വേഷണം നടത്തും. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. 

നൂറിലേറെ ഒഡിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പരിദ ബംഗാളി സിനിമയിലും സജീവമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com