പിന്നിലൂടെ വന്ന് തട്ടിവിളിച്ച് ബൈഡന്‍, ആരെന്ന് അറിയാതെ തിരിഞ്ഞുനോക്കി മോദി; കുശലാന്വേഷണം- വൈറല്‍ വീഡിയോ

വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറല്‍
ജി7 ഉച്ചകോടിക്കിടെ മോദി ബൈഡനുമായി കുശലാന്വേഷണം നടത്തുന്ന ദൃശ്യം, എഎന്‍ഐ
ജി7 ഉച്ചകോടിക്കിടെ മോദി ബൈഡനുമായി കുശലാന്വേഷണം നടത്തുന്ന ദൃശ്യം, എഎന്‍ഐ

ബെര്‍ലിന്‍: വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറല്‍. മറ്റു നേതാക്കള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മോദിക്ക് അരികിലേക്ക് ബൈഡന്‍ എത്തിയത്. 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിക്കുന്ന മോദിയുടെ അരികിലേക്കാണ് ബൈഡന്‍ എത്തിയത്. പിന്നിലൂടെ വന്ന ബൈഡന്‍, മോദിയുടെ തോളില്‍ തട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആരാണ് എന്നറിയാതെ തിരിഞ്ഞുനോക്കുന്ന മോദി, ബൈഡനാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഹസ്തദാനം നല്‍കുന്നതും പരസ്പരം കുശലാന്വേഷണം നടത്തുന്നതും വീഡിയോയില്‍ കാണാം. ജി7 ഉച്ചകോടിയില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാവാണ്.

നേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വീകരിച്ചു. പിന്നീട് ഫോട്ടോ സെഷനു മുന്‍പാണ് മോദിയുടെ അടുത്തേക്ക് ജോ ബൈഡന്‍ വന്നത്. കഴിഞ്ഞ മാസം ജപ്പാനില്‍ ക്വാഡ് ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി മോദി ചര്‍ച്ച നടത്തി. മറ്റു രാഷ്ട്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ പിന്നീടാണു നടക്കുക. യുഎസ്, യുകെ, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com