'തിങ്ക് എഡ്യു' കോൺക്ലേവിന് ഇന്ന് തുടക്കം; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും

കോൺക്ലേവിന്റെ പത്താം പതിപ്പാണ് ഇന്നും നാളെയുമായി നടക്കുന്നത്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

ചെന്നൈ: ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷൻ കോൺക്ലേവ് 'തിങ്ക് എഡ്യു' 2022ന് ഇന്ന് തുടക്കം. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിന്റെ പത്താം പതിപ്പാണ് ഇന്നും നാളെയുമായി നടക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം നിർവ്വഹിക്കും. 

മാർച്ച് 8, 9 ദിവസങ്ങളിലായി 50ഓളം വിദ​ഗ്ധർ തിങ്ക് എഡ്യു 2022ൽ പങ്കെടുക്കും. അക്കാദമിക് തലത്തിലും സാമ്പത്തിക, രാഷ്ട്രീയ രം​ഗങ്ങളിലും പ്രമുഖരായവർ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറച്ചുള്ള ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന 30ഓളം സെഷനുകളാണ് കോൺക്ലേവിൽ നടക്കുക. ഡൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ, തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, ശശി തരൂർ എം പി എന്നിവർ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കും. 

ഡിജിറ്റൽ സ്‌പെയ്‌സിൽ രജിസ്റ്റർ ചെയ്‌ത 2,750 ഉപയോക്താക്കൾക്ക് പുറമേ തത്സമയമായും കോൺക്ലേവ് പ്രേക്ഷകരിലേക്കെത്തും. തത്സമയ സംപ്രേക്ഷണം http://www.eventxpress.com/thinkedu2022/


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com