'മുതിര്‍ന്നവരുടെ നഷ്ടസ്വപ്‌നങ്ങളുടെ പിറകേ നടക്കേണ്ടവരല്ല കുട്ടികള്‍' 

ഒരുകാര്യം ഉറപ്പിച്ചു പറയാനാവും, ഞാനൊരിക്കലും ഒരു മുന്‍ എഴുത്തുകാരന്‍ ആവില്ല
ശശി തരൂര്‍ തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ സംസാരിക്കുന്നു/എക്‌സ്പ്രസ്‌
ശശി തരൂര്‍ തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ സംസാരിക്കുന്നു/എക്‌സ്പ്രസ്‌

ചെന്നൈ: രക്ഷിതാക്കളുടെ നഷ്ടസ്വപ്‌നങ്ങളുടെ പിന്നാലെയല്ല, സ്വന്തം സ്വപ്‌നങ്ങളുടെ പിറകെ വേണം കുട്ടികള്‍ സഞ്ചരിക്കാനെന്ന് പാര്‍ലമെന്റ് അംഗവും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍. കുട്ടികള്‍ അവരുടെ സ്വപ്‌നങ്ങളെ പിന്തുടരട്ടെ. രക്ഷിതാക്കള്‍ക്കു ജീവിതത്തില്‍ നേടാനാവാതെ പോയത് നേടിയെടുക്കാന്‍ അവരെ നിര്‍ബന്ധിക്കരുതെന്ന് തരൂര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. 

കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കോടിക്കണക്കിനു ഡോളറാണ് ഇന്ത്യന്‍ മാതാപിതാക്കള്‍ വിദേശത്തു ചെലവഴിക്കുന്നത്. ഇഷ്ട വിഷയം പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു സംവിധാനം നാം ഇപ്പോഴും തുടരുന്നത് എന്തിനാണ്? അതും അഭിരുചിയും താത്പര്യവും ഉള്ള കുട്ടികള്‍ ഉള്ളപ്പോള്‍? - തരൂര്‍ ചോദിച്ചു. 

ഒരു ഭാഷയും ഒരാളുടെ മേലും അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഭാഷ പഠിക്കുകയെന്നത് ഓരോരുത്തരുടെയും താത്പര്യമാണ്. ഏതു ഭാഷ പഠിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. എതിര്‍പ്പിനെ നിയമവിരുദ്ധമാക്കിയാല്‍ അത് അടിച്ചേല്‍പ്പിക്കലാണ്. അതില്‍ നാം ആശങ്കാകുലരാവുകതന്നെ വേണം.

ഹിന്ദുമതം എന്നത് സഹിഷ്ണുത മാത്രമല്ല, അത് ഓരോരുത്തരുടെയും വിശ്വാസത്തെ ഉള്‍ക്കൊള്ളുക കൂടിയാണ്. 

''ഞാന്‍ ഇപ്പോള്‍ ഒരു മുന്‍ മന്ത്രിയാണ്, ഒരു ദിവസം മുന്‍ എംപിയുമാവും. എന്നാല്‍ ഒരുകാര്യം ഉറപ്പിച്ചു പറയാനാവും, ഞാനൊരിക്കലും ഒരു മുന്‍ എഴുത്തുകാരന്‍ ആവില്ല''- തരൂര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com