സ്ത്രീകള്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല; സാമ്പത്തികമായി ശാക്തീകരിക്കപ്പെടണം: ഉപരാഷ്ട്രപതി

ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് തിങ്ക് എഡ്യു കോണ്‍ക്ലേവിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
തിങ്ക് എഡ്യു കോണ്‍ക്ലേവ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു/എക്‌സ്പ്രസ്
തിങ്ക് എഡ്യു കോണ്‍ക്ലേവ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു/എക്‌സ്പ്രസ്

രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും വനിതകള്‍ ശാക്തീകരിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് തിങ്ക് എഡ്യു കോണ്‍ക്ലേവിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ പുരോഗതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കണം. മാതൃഭാഷയില്‍ വേണം വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. പ്രാഥമിക വിദ്യാഭ്യാസം ഉറപ്പായും മാതൃഭാഷയില്‍ തന്നെവേണം. താനും ഗ്രാമീണ മേഖലയില്‍ നിന്ന് വരുന്നയാളാണ്. മാതൃഭാഷയിലാണ് താനും പഠിച്ചത്. എന്നാല്‍ അതിനര്‍ത്ഥം മറ്റു ഭാഷകള്‍ പഠിക്കേണ്ടതേയില്ല എന്നല്ല. പുരോഗതിക്ക് വേണ്ടി ഭാഷകള്‍ പഠിക്കേണ്ടത് അനിവാര്യമാണ്. 

ഒരു ഭാഷയേയും എതിര്‍ക്കാന്‍ പാടില്ല. അടിച്ചേല്‍പ്പിക്കലും എതിര്‍പ്പുമില്ല. തമിഴ് ഭാഷയില്‍ നമ്മള്‍ അഭിമാനിക്കുന്നു. എന്നാല്‍ രാജ്യത്താകെയുള്ള അവസരങ്ങള്‍ക്ക് വേണ്ടി മറ്റു ഭാഷകളും പഠിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 

മാര്‍ച്ച് 8, 9 ദിവസങ്ങളിലായി 50ഓളം വിദഗ്ധര്‍ തിങ്ക് എഡ്യു 2022ല്‍ പങ്കെടുക്കും. അക്കാദമിക് തലത്തിലും സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും പ്രമുഖരായവര്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറച്ചുള്ള ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന 30ഓളം സെഷനുകളാണ് കോണ്‍ക്ലേവില്‍ നടക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, ശശി തരൂര്‍ എം പി എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കും. 

ഡിജിറ്റല്‍ സ്പെയ്സില്‍ രജിസ്റ്റര്‍ ചെയ്ത 2,750 ഉപയോക്താക്കള്‍ക്ക് പുറമേ തത്സമയമായും കോണ്‍ക്ലേവ് പ്രേക്ഷകരിലേക്കെത്തും. തത്സമയ സംപ്രേഷണം
 http://www.eventxpress.com/thinkedu2022/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com