എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ മേധാവി

ടാറ്റാ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ മേധാവിയായി നിയമിച്ചു.
എന്‍ ചന്ദ്രശേഖരന്‍
എന്‍ ചന്ദ്രശേഖരന്‍

ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ മേധാവിയായി നിയമിച്ചു. നേരത്തെ ചീഫ് എക്‌സിക്യൂട്ടീവായി തുര്‍ക്കിയിലെ ഇല്‍സര്‍ ഐസിയെ നിയമിച്ചെങ്കിലും അത് വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

എയര്‍ ഇന്ത്യക്ക് പ്രൊഫഷണല്‍ സിഇഒയെ കണ്ടെത്തുകയാണ് ചന്ദ്രശേഖരനു മുന്നിലെ പ്രധാന ദൗത്യം. ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ആലിസ് ഗിവര്‍ഗിസ് വൈദ്യനെ സ്വതന്ത്ര ഡയറക്ടറായും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1932ല്‍ ടാറ്റ സ്ഥാപിച്ച വിമാനക്കമ്പനിയാണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത്. 1953ല്‍ കമ്പനിയെ ദേശസാല്‍ക്കരിച്ചു. 1977 വരെ ജെആര്‍ഡി ടാറ്റയായിരുന്നു കമ്പനി ചെയര്‍മാന്‍ പദം അലങ്കരിച്ചത്. കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് കൈമാറുകയായിരുന്നു.

ചന്ദ്രശേഖരന്‍ ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനായതോടെയാണ് എയര്‍ ഇന്ത്യ, ബിഗ് ബാസ്‌കറ്റ് തുടങ്ങിയവ ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com