മമത 'ബംഗാളിന്റെ കടുവ'; നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തൃണമൂലില്‍

ബംഗാളിന്റെ കടുവയായ മമതാബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് സിന്‍ഹ
ശത്രുഘ്‌നന്‍ സിന്‍ഹ
ശത്രുഘ്‌നന്‍ സിന്‍ഹ

കൊല്‍ക്കത്ത: മുതിര്‍ന്ന നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാളിന്റെ കടുവയായ മമതാബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ടിഎംസിയിലേക്ക് ക്ഷണിച്ചതില്‍ അഭിമാനം ഉണ്ട്. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായും മഹത്തായ സ്ത്രീയുടെ നേതൃത്വത്തിന്‍ കീഴില്‍ മത്സരിക്കുമെന്നും സിന്‍ഹ പറഞ്ഞു.

ബിജെപിയില്‍ കാര്യങ്ങളെല്ലാം വണ്‍മാന്‍ ഷോയാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നത് പ്രധാനമന്ത്രിയാണെന്നും ആരോപിച്ചായിരുന്നു 2019ല്‍ ബിജെപി വിട്ട് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലെത്തിയത്.

ഏപ്രില്‍ 12 ന് നടക്കുന്ന പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ അസന്‍സോള്‍ ലോക്‌സഭാ സീറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി എംപി ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോള്‍ പാര്‍ലമെന്റ് സീറ്റ് ഒഴിഞ്ഞത്.

ആദര്‍ശവും പ്രത്യയശാസ്ത്രവുമില്ലാത്ത വെറും നടനാണ് ശത്രുഘ്‌നന്‍ സിന്‍ഹയെന്നു കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു. വേദിയും പണവുമുള്ളിടത്തേക്കു പോകുന്ന നടന്‍ മാത്രമാണു ശത്രുഘ്‌നനെന്നു അദ്ദേഹം പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com