ഹര്‍ഭജന്‍സിങ്ങ് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആംആദ്മി

ഈ മാസം അവസാനത്തോടെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് 5 സീറ്റുകള്‍ നേടാന്‍ കഴിയും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡിഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ്ങ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും. ഈ മാസം അവസാനത്തോടെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് 5 സീറ്റുകള്‍ നേടാന്‍ കഴിയും.

മുഖ്യമന്ത്രി ഭഗവന്ദ് മാനിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റിയുടെ ചുമതല ഹര്‍ഭജന്‍സിങ്ങിന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ഹര്‍ഭജന്‍സിങ്ങ് ബിജെപിയില്‍ ചേരുമെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയുടെ ഒരുമുതിര്‍ന്ന നേതാവ് ഇക്കാര്യം അവകാശപ്പെടുകയും ചെയ്തിരുന്നു. ഇത് അഭ്യൂഹം മാത്രമാണെന്നും ബിജെപിയില്‍ ചേരില്ലെന്നും പിന്നീട് ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു.

അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധുവിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഹര്‍ഭജന്‍ പങ്കുവെച്ചു. ഏറെ സാധ്യതകള്‍ ഉള്ളതാണ് ഈ ചിത്രമെന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com