വിരിഞ്ഞിറങ്ങിയത് ലക്ഷക്കണക്കിന് ആമക്കുഞ്ഞുങ്ങള്‍; ഇനി യാത്ര കടലിലേക്ക്- വീഡിയോ 

ഓരോ വര്‍ഷവും കടല്‍ത്തീരത്ത് മുട്ടയിടാന്‍ വരാന്‍ ആമകള്‍ക്ക് വനംവകുപ്പ് കടുത്ത സുരക്ഷയാണ് ഒരുക്കുന്നത്
വിശാഖപട്ടണത്ത് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന ദൃശ്യം, ഫോട്ടോ: എക്‌സ്പ്രസ്‌
വിശാഖപട്ടണത്ത് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന ദൃശ്യം, ഫോട്ടോ: എക്‌സ്പ്രസ്‌

വിശാഖപട്ടണം: ഓരോ വര്‍ഷവും കടല്‍ത്തീരത്ത് മുട്ടയിടാന്‍ വരാന്‍ ആമകള്‍ക്ക് വനംവകുപ്പ് കടുത്ത സുരക്ഷയാണ് ഒരുക്കുന്നത്.  കടലാമകള്‍ കൂട്ടമായി മുട്ടയിടാനെത്തുന്ന പ്രതിഭാസത്തെ അരിബാഡ എന്നാണ് വിളിക്കുന്നത്. ഓരോ പെണ്ണാമയും കൂടൊരുക്കി അതില്‍ നിക്ഷേപിക്കുന്നത് 100-120 മുട്ടകളാണ്. 45-50 ദിവസത്തിനുള്ളില്‍ ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും.

മുട്ടവിരിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ ആമക്കുഞ്ഞുങ്ങള്‍ കടലിലേക്കുള്ള യാത്ര ആരംഭിക്കും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ജില്ലാ കലക്ടര്‍ എ മല്ലികാര്‍ജ്ജുന്റെ നേതൃത്വത്തിലായിരുന്നു ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്. 

ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിയില്‍ നാട്ടുകാര്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നിര്‍ദേശങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com