കാളയെ കെട്ടി സിംഹത്തിന് 'കാഴ്ചവെച്ചു', വീഡിയോ വൈറല്‍; പരോള്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം, പ്രതി തൂങ്ങിമരിച്ച നിലയില്‍

നിയമവിരുദ്ധമായി 'ലയണ്‍ ഷോ' സംഘടിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: നിയമവിരുദ്ധമായി 'ലയണ്‍ ഷോ' സംഘടിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ, പരോള്‍ കാലാവധി കഴിഞ്ഞ് ജയിലിലേക്ക് മടങ്ങിപ്പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

സിംഹങ്ങളുടെ സംരക്ഷിത വനമായ ഗിര്‍ ഉള്‍പ്പെടുന്ന ജുനഗഡ് ജില്ലയിലാണ് സംഭവം. സിംഹത്തെ ഉപയോഗിച്ച് നിയമവിരുദ്ധമായി വീഡിയോ ചിത്രീകരിച്ചു എന്ന കുറ്റം ചുമത്തി വനംവകുപ്പ് അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളായ ലാല്‍ജി ജാക്കിയ (36) ആണ് മരിച്ചത്.  കഴിഞ്ഞവര്‍ഷം നവംബറില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിയിരുന്നു നടപടി. 

മരക്കുറ്റിയില്‍ കെട്ടിയിട്ടിരുന്ന കാളയെ സിംഹത്തിന് തീറ്റ കൊടുക്കുന്നതാണ് വീഡിയോ.  സിംഹം കാളയെ ആക്രമിക്കുന്നതും ഭക്ഷിക്കുന്നതും വീഡിയോയിലൂടെ ചിത്രീകരിക്കുകയായിരുന്നു ഇവരുടെ പദ്ധതി.

കേസില്‍ ജയിലിലായ ലാല്‍ജി പരോളില്‍ പുറത്തിറങ്ങി, മടങ്ങിപ്പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ലാല്‍ജി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കേസില്‍ അന്യായമായി ലാല്‍ജിയെ പ്രതി ചേര്‍ത്തതാണെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.

കേസില്‍ 12 പേര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.  വീഡിയോ ഷൂട്ടിങ് നടത്താന്‍  മുഖ്യ പ്രതിയെ സഹായിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രാമത്തിലെ ഫാം ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com