അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5,000രൂപ സമ്മാനം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറുകളില്‍ സൗജന്യ ചികിത്സ നല്‍കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം


ചെന്നൈ: റോഡ് അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 'റോഡ് അപകടത്തില്‍ പെടുന്നവരെ സഹായിക്കുകയും ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകള്‍ക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് റിവാര്‍ഡും നല്‍കും.'- സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. 

വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറുകളില്‍ സൗജന്യ ചികിത്സ നല്‍കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയില്‍ നിന്ന് ഒരു ലക്ഷം രൂപവരെ ധനസഹായവും ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും 48 മണിക്കൂര്‍ സൗജന്യ ചികിത്സ തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com