ലോകത്തെ ഏറ്റവും ശബ്ദമലിനീകരണമുള്ള രണ്ടാമത്തെ ന​ഗരം ഉത്തർപ്രദേശിൽ; ആദ്യ പതിമൂന്നിൽ ആറ് ഇന്ത്യൻ ന​ഗരങ്ങൾ 

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശിലെ മൊറാദാബാദ്.  ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) പുറത്തിറക്കിയ 2022ലെ വാർഷിക റിപ്പോർട്ടിലാണ് ഏറ്റവും ഉയർന്ന ആവൃത്തി ശബ്ദമലിനീകരണം രേഖപ്പെടുത്തിയ ന​ഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 

‌മൊറാദാബാദിൽ 114 ഡെസിബെൽ‌ (ഡി.ബി) ശബ്ദമലിനീകരണമാണ് രേഖപ്പെടുത്തിയത്. ധാക്കയിൽ ഇത് 119 ഡി.ബി ആണ്. 105 ഡെസിബൽ രേഖപ്പെടുത്തിയ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ് ആണ് പട്ടികയിൽ മൂന്നാമത്. ദക്ഷിണേഷ്യയിൽ നിന്നുള്ള നഗരങ്ങളാണ് പട്ടികയിൽ ആദ്യ പതിമൂന്നിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം ഇന്ത്യൻ ന​ഗരങ്ങളാണ്. ഡൽഹി, കൊൽക്കത്ത, ബംഗാളിലെ അസൻസോൾ, ജയ്പൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ. കൊൽക്കത്ത 89 ഡി.ബി, അസൻസോൾ 89 ഡി.ബി, ജയ്പൂർ 84 ഡി.ബി, ഡൽഹി 83 ഡി.ബി എന്നിങ്ങനെയാണ് ശബ്ദമലിനീകരണം രേഖപ്പെടുത്തിയത്.

പട്ടിക പ്രകാരം യൂറോപ്പും ലാറ്റിനമേരിക്കയുമാണ് ഏറ്റവും ശാന്തമായ പ്രദേശങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com