ഇന്ത്യയുടെ സ്വന്തം ഫോര്‍ ജി മൊബൈല്‍ നെറ്റ് വര്‍ക്ക് ഉടന്‍, ഫൈവ് ജി ഈ വര്‍ഷം അവസാനം: കേന്ദ്രമന്ത്രി ലോക്‌സഭയില്‍ 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫോര്‍ ജി മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫോര്‍ ജി മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ഇന്ത്യയുടെ സ്വന്തം ഫോര്‍ ജി മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനം കുറഞ്ഞ സമയത്തിനുള്ളിലാണ് വികസിപ്പിച്ചെടുത്തത്. ഫൈവ് ജി നെറ്റ് വര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്തെ എന്‍ജിനീയര്‍മാര്‍ ഫോര്‍ ജി നെറ്റ് വര്‍ക്ക് സേവനം തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് ഉടന്‍ തന്നെ രാജ്യത്ത് അവതരിപ്പിക്കും. ഫോര്‍ ജി നെറ്റ് വര്‍ക്ക് എങ്ങനെയാണ് ഇന്ത്യ അതിവേഗത്തില്‍ വികസിപ്പിക്കാന്‍ പോകുന്നത് എന്നത്  ലോകരാജ്യങ്ങള്‍ അമ്പരപ്പോടെ ഉറ്റുനോക്കുന്നതായും ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി 9000 ടവറുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com