ഉത്തരേന്ത്യയില്‍ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 40 ഡിഗ്ര വരെ ഉയരാം

ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ഡൽഹി നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. 

ഡൽഹി നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ കെ ജീനാമണിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. എന്നാൽ അടുത്ത 2 ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദർഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാൻ, ഗുജറാത്ത് പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ താപ നില 40-41 ഡിഗ്രിയിലെത്തിയിരുന്നു. താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് റിപ്പോർട്ട്.  പഞ്ചാബ്,  ഹരിയാന, ഉത്തർ പ്രദേശ്,  മധ്യപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ചൂടുകാറ്റിനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com