പണിയെടുത്തില്ല; പ്യൂണിനെ തല്ലി പ്രിൻസിപ്പൽ! പിന്നെ അടിയോടടി

പ്യൂൺ ഹിമാൻഷു തിവാരി സ്കൂളിൽ കൃത്യ സമയത്ത് ​ഹാജരാകുന്നില്ലെന്നും ജോലികളൊന്നും ചെയ്യുന്നില്ലെന്നും വന്നാൽ തന്നെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോകുകയാണെന്നും ആരോപിച്ചാണ് പ്രിൻസിപ്പൽ രം​ഗത്തെത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

റാഞ്ചി: സ്കൂൾ പ്രിൻസിപ്പലും അതേ സ്കൂളിലെ പ്യൂണും തമ്മിൽ വാക്കുതർക്കം കലാശിച്ചത് പൊരിഞ്ഞ അടിയിൽ. വടികൊണ്ട് ഇരുവരും പരസ്പരം ഏറ്റുമുട്ടി. ഝാർഖണ്ഡിലെ പലാമു ജില്ലയിലുള്ള മേദിന ന​ഗറിലെ ഒരു സ്കൂളിലാണ് സംഭവം. അധ്യാപകരും മറ്റ് ജീവനക്കാരും നോക്കി നിൽക്കെയാണ് ഇരുവരും വടികൊണ്ട് പരസ്പരം ആക്രമിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്യൂൺ ഹിമാൻഷു തിവാരി സ്കൂളിൽ കൃത്യ സമയത്ത് ​ഹാജരാകുന്നില്ലെന്നും ജോലികളൊന്നും ചെയ്യുന്നില്ലെന്നും വന്നാൽ തന്നെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോകുകയാണെന്നും ആരോപിച്ചാണ് പ്രിൻസിപ്പൽ കുരണാശങ്കർ രം​ഗത്തെത്തിയത്. പ്രിൻസിപ്പൽ ഇക്കാര്യം പ്യൂണിനോട് ചോദിച്ചതോടെയാണ് വാക്കുതർക്കം ഉടലെടുത്തത്. വാക്കു തർക്കം പരസ്പരം അസഭ്യ വർഷമായി പിന്നാലെയാണ് ഇരുവരും വടികൊണ്ട് പരസ്പരം തല്ലിയത്. പ്രിൻസിപ്പൽ പ്യൂണിനെ നിലത്തിട്ട് വലിച്ചിഴച്ചതായും ആരോപണമുണ്ട്. 

പ്രിൻസിപ്പൽ പ്യൂണിനെ ശകാരിക്കുന്നതും പ്യൂൺ ദേഷ്യത്തോടെ മറുപടി നൽകുന്നതും വൈറലായ വീഡിയോയിൽ കാണാം. ഇരുവരും അസഭ്യം പറയുകയും പരസ്പരം ഉന്തുന്നതും തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുവരും വടി വീശി ആക്രമിക്കുകയായിരുന്നു. കൈയാങ്കളിയിൽ ഹിമാൻഷു തിവാരിയുടെ കൈക്ക് പരിക്കേറ്റു.

തിവാരി എല്ലായ്‌പ്പോഴും വൈകാറുണ്ടെന്നും ജോലിയൊന്നും ചെയ്യാതെ വെറുതെയിരിക്കുകയാണെന്നും പ്രിൻസിപ്പൽ കരുണാശങ്കർ പറയുന്നു. പ്യൂണിനോട് കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ തിവാരി തന്നെ അധിക്ഷേപിച്ചതായും പ്രിൻസിപ്പൽ പറയുന്നു.

'ഹിമാൻഷു തിവാരി സ്കൂൾ വൃത്തിയാക്കുന്നില്ല. പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളം ഒഴിക്കുന്നില്ല. അതുകൊണ്ടാണ് ഈ ചൂടിൽ അവ ഉണങ്ങുന്നത്. അയാൾ കൃത്യസമയത്ത് സ്കൂളിൽ പോലും വരാറില്ല. വന്നാൽ തന്നെ കുറച്ച് സമയം ചെലവഴിച്ച ശേഷം പ്യൂൺ വീട്ടിലേക്ക് മടങ്ങുന്നു'- കരുണാശങ്കർ പരാതിപ്പെട്ടു.

അതേസമയം, താൻ രാവിലെ ആറ് മണിക്ക് സ്‌കൂളിൽ എത്തിയിരുന്നുവെന്നും ഒരു കാരണവുമില്ലാതെ പ്രിൻസിപ്പൽ വടികൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും പ്യൂൺ ഹിമാൻഷു തിവാരി പറയുന്നു. 

'ഞാനൊരു പ്യൂണായതു കൊണ്ട് ഒരു ബ​ഹുമാനവും വേണ്ട എന്നാണോ? കരുണാശങ്കർ അഴിമതിക്കാരനാണ്. സ്‌കൂൾ ഹോസ്റ്റലിലെ ഇഷ്ടികയും മരവും ഇരുമ്പും പ്രിൻസിപ്പൽ മറിച്ചു വിൽക്കുകയാണ്'- ഹിമാൻഷു ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com