ഡല്‍ഹിയിലെ ഭരണത്തര്‍ക്കം വീണ്ടും ഭരണഘടനാ ബെഞ്ചിന് 

സേവനങ്ങള്‍ സംബന്ധിച്ച അധികാര തര്‍ക്കമാണ് പുതിയ ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന പ്രദേശത്തിന്റെ ഭരണച്ചുമതല സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുക.

ഡല്‍ഹിയിലെ സേവനങ്ങള്‍ സംബന്ധിച്ച അധികാര തര്‍ക്കമാണ് പുതിയ ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. മറ്റെല്ലാ വിഷയങ്ങളിലും 2018ല്‍ തന്നെ ഭരണഘടനാ ബെഞ്ച് വിശദമായ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്നും ഇവ പുനപ്പരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

സേവനങ്ങളുടെ അധികാരം സംബന്ധിച്ച തര്‍ക്കം ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു. 

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശമനുസരിച്ചും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് ഭരണച്ചുമതലയെന്ന് 2018ല്‍ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇരുപക്ഷവും സൗഹാര്‍ദത്തോടെ മുന്നോട്ടുപോവണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com