വയസ്സ് 52, 26-ാം തവണയും എവറസ്റ്റ് കീഴടക്കി റിതാ ഷെർപ്പ 

ട്രെക്കിങ് പാതയിൽ മലകയറ്റക്കാർക്കായി കയർ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇക്കുറി റിതയുടെ യാത്ര
കമി റിതാ ഷെർപ്പ/ ചിത്രം: എഎഫ്പി
കമി റിതാ ഷെർപ്പ/ ചിത്രം: എഎഫ്പി

കാഠ്മണ്ഡു: 26-ാം തവണയും എവറസ്റ്റ് കമി റിതാ ഷെർപ്പയ്ക്ക് മുമ്പിൽ തല കുനിച്ചു.  സെവൻ സമ്മിറ്റ് ട്രെക്സ് എന്ന തന്റെ ​ഗ്രൂപ്പിലെ 11 ഷേർപ്പ​ഗൈഡുകളുടെ ഒപ്പമാണ് റിത കൊടുമുടി കയറിയത്. 

മേയിൽ തുടങ്ങുന്ന പർവതാരോഹണ സീസണിനു മുൻപായി ട്രെക്കിങ് പാതയിൽ മലകയറ്റക്കാർക്കായി കയർ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇക്കുറി റിതയുടെ യാത്ര. 1953ൽ ആദ്യമായി കൊടുമുടി കീഴടക്കിയ എഡ്മണ്ടി ഹിലരിയും ടെൻസിങ് നോർ​ഗെയും സഞ്ചരിച്ച പരമ്പരാ​ഗത പാതയിലൂടെയായിരുന്നു കയറ്റം. 

1994 ലാണ് റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. റെക്കോർഡ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയേ അല്ല താൻ പർവ്വതാരോഹണത്തിന് ഇറങ്ങിയതെന്നും വഴികാട്ടിയാവുകയാണ് ജീവിത നിയോ​ഗമെന്നും മുമ്പ് റിത പറഞ്ഞിട്ടുണ്ട്. എവറസ്റ്റ് മാത്രമാണ് റിതയുടെ ഫേവറൈറ്റ് പർവ്വതമെന്ന് കരുതേണ്ട. ലോകത്തിലെ രണ്ടാമത്തെ വലിയ പർവതമായ പാകിസ്ഥാനിലെ മൗണ്ട് കെ-ടു ഉൾപ്പടെ 35 പർവ്വതങ്ങളിൽ റിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 8000 മീറ്ററിന് മുകളിൽ ഏറ്റവുമധികം കയറിയതിന്റെ റെക്കോർഡ് റിതയുടേതാണ്. 

പർവതാരോഹണത്തിൽ വിദ​ഗ്ധരാണ് നേപ്പാളിലെ ഷെർപ്പകൾ. കുറഞ്ഞ ഓക്സിജനിലും അതിജീവനത്തിനുള്ള കഴിവും ഉന്നത അന്തരീക്ഷ മർദ്ദമേഖലകളിലും ഊർജ്ജസ്വലരായിരിക്കാനും കഴിയുന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com